സന : യമൻ തീരത്ത് അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം. നിരവധി പേർക്ക് പരിക്ക് . ഞായറാഴ്ചയാണ് സംഭവം . 154 എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്. 74 പേരെ കാണാതായെന്നും 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്നുമാണ് റിപ്പോർട്ട് .യമന്‍റെ തെക്കൻ പ്രവിശ്യയായ അബ്യാനിലാണ് ബോട്ട് മറിഞ്ഞത്. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാർ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാർഗ്ഗമാണ് യമൻ .