തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അതി വിശിഷ്ടമായ ചടങ്ങായ മുറജപവും ലക്ഷദീപവും നവംബർ 20-ന് ആരംഭിച്ച് 2026 ജനുവരി 14-ന് സമാപിക്കും. 56 ദിവസം നീണ്ടു നിൽക്കുന്ന ഈ ജപയജ്ഞം മകരസംക്രമദിനത്തിൽ ലക്ഷ ദീപത്തോടു കൂടി പൂർത്തിയാകും.
മുറപത്തിന്റേയും ലക്ഷദീപത്തിന്റെയും മുന്നോടിയായി ദീപസ്തംഭം പ്രജ്ജ്വലനവും വിളംബര പ്രതിക സ്വീകരിക്കൽ ആഗസ്റ്റ്- 21 രാവിലെ 7.30 നും 8.30 നുമിടയ്ക്കുള്ള മുഹൂർത്തത്തിൽ കിഴക്കേ ഗോപുരനടയിൽ നടൻ മോഹൻലാൽ നിർവ്വഹിക്കും.