Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 24-ന്  ആരംഭിക്കും.ഒക്ടോബർ 2 (വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദേവീ വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 23-ന് വൈകിട്ട് 4-30 ന് പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നും തുടങ്ങും.

തുടർന്ന്  താലപ്പൊലി, കരകം, കാവടി, വാദ്യമേളങ്ങൾ സഹിതം നൂറുകണക്കിന് ഭക്ത ജനങ്ങളുടെ അകമ്പടിയോടെ ഉത്രമേൽ ഭഗവതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.വൈകിട്ട് 6-ന് പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനും നടനുമായ എം. ബി. പദ്മകുമാർ ഭദ്ര ദീപ പ്രകാശനം നിർവഹിക്കും.

സെപ്റ്റംബർ 24-ന് രാവിലെ 5-ന് അഷ്ടദ്രവ്യ ഗണപതിഹോമം.തുടർന്ന് യജ്ഞ വേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ലളിതാ സഹസ്രനാമജപം, ദേവീ ഭാഗവത പാരായണം, വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം, പ്രസാദമൂട്ട്.

സെപ്റ്റംബർ 26-ന് വൈകിട്ട് 5-ന് വിദ്യാ ഗോപാല മന്ത്രാർച്ചന. 27-ന്  രാവിലെ 9-ന് നവാക്ഷരീഹോമം. 28-ന് രാവിലെ 9-ന് നവഗ്രഹ പൂജ, വൈകിട്ട് 5-ന് മാതൃ പൂജ, 29-ന് രാവിലെ 10-45 ന് അഷ്ട ലക്ഷ്മീ പൂജ.  11-ന് പാർവ്വതീ പരിണയം, ഉമാ മഹേശ്വര പൂജ.12-30 ന് തിരുവാതിരകളി,വൈകിട്ട് 5-ന് സർവ്വൈശ്വര്യ പൂജ.

30-ന് രാവിലെ 9-ന് മഹാ മൃത്യുഞ്ജയ ഹോമം. ഒക്ടോബർ 1-ന് രാവിലെ 9-ന് ധാരാ ഹോമം, വൈകിട്ട് 5-ന് കുമാരീ പൂജ. ഒക്ടോബർ 2-ന് രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദ്വീപ വർണ്ണന. 10-30 ന് പാരായണ സമർപ്പണം.

തുടർന്ന് അവഭൃഥ സ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണവും ദീപാരാധനയോടും കൂടി നവാഹ യജ്ഞം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് കൊടിയേറും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16 ന് കൊടിയേറി 27 ന് സമാപിക്കും. 16 ന് രാവിലെ 9 ന് കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കുന്നതോടുകൂടി പന്ത്രണ്ട് നോയമ്പ് മഹോത്സവം...

തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : സുഹൃത്തുക്കളുടെ  നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും .തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ്...
- Advertisment -

Most Popular

- Advertisement -