ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു. ഇതിനാൽ വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും. നഗരത്തിലൂടെ പായുന്ന ടിപ്പർ ലോറിയിൽ നിന്നും താഴെ വീഴുന്ന മണ്ണ് മഴ മാറി വെയിൽ വന്നതോടെ ഉണങ്ങി പൊടിയായി നഗരത്തിലാകമാനം പരക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ പറന്നുയരുന്ന പൊടി വാഹന യാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.
മണ്ണ് കടത്തുന്ന വാഹനങ്ങൾ ടാർപ്പാളിൻ ഉപയോഗിച്ച് മൂടി പോകണം എന്ന നിർദ്ദേശം പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണം. പകൽ സമയത്ത് ലോറിയുടെ മുകളിൽ പേരിന് ഒരു ടാർപ്പാളിൻ ഇടാറുണ്ട് എങ്കിലും ഇവയ്ക്കിടയിലൂടെ മണ്ണ് റോഡിലേക്ക് വീഴുന്നത്.
എന്നാൽ രാത്രി കാലങ്ങളിൽ ടാർപ്പാളിൻ ഇട്ട് മൂടുന്നത് പാലിക്കാറില്ലെന്നും, അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.






