മോസ്കോ : മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാർ .ദേശീയ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. റഷ്യയുമായുള്ള സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ രാജ്യത്തിന് സഹായകരമായിട്ടുണ്ട്. യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാനാവാത്തതുമാണെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം വ്യക്തമാക്കി .