Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വര്‍ണ്ണക്കടത്ത് കേസ്...

സ്വര്‍ണ്ണക്കടത്ത് കേസ് : ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

കൊച്ചി : സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണത്തിന് നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും.സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.ഇതിനെതിരെ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസ് നിലനില്‍ക്കുന്നതുവരെ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന്‌ ഇഡി ആവശ്യപ്പെട്ടിരുന്നു.

ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നാണ് ഇഡി വാദിച്ചത്.കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇ.ഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പസംഗമം : ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ,ഭക്ഷണ ചിലവുകൾക്ക് അതത്...

ഗർഭിണിയായ യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസ് : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ...
- Advertisment -

Most Popular

- Advertisement -