കോഴിക്കോട് : കോഴിക്കോട് തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ നിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു.പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചതാണെന്നാണ് നിഗമനം . രാവിലെ വിനോദസഞ്ചാരികളാണ് തല മാത്രം കയറിൽ തൂങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ബൈക്കും ചെരിപ്പും സമീപത്തു നിന്നും കണ്ടെത്തി.പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം .കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .