പാലക്കാട് : പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ലൈംഗികാരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി ഒമ്പതു മണിക്ക് പാലക്കാട് ഡിപ്പോയിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ സർക്കാർ പരിപാടികളിൽ നിന്നും തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങിനിടെ പ്രതിഷേധമൊന്നും ഉണ്ടായില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. മണ്ഡലത്തിൽ എത്താതിരിക്കാൻ തനിക്ക് ആകില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.






