Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ സാധ്യത : ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് . ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള-കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.എസ്.ആർ.ടി.സി അയ്യപ്പ ക്ഷേത്രങ്ങളിലൂടെ തീർത്ഥാടനം നടത്തി മടങ്ങുവാൻ അവസരമൊരുക്കുന്നു

പത്തനംതിട്ട  : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ    അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന ...

റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ  കവർന്ന സംഘം അറസ്റ്റിൽ

കൊച്ചി: റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂവർ സംഘം  അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് ...
- Advertisment -

Most Popular

- Advertisement -