ന്യൂഡൽഹി : ഡൽഹിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം. ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് .അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ നിന്ന് പടർന്ന തീ പിന്നീട് ഒന്നാംനിലയിലേക്കും രണ്ടാംനിലയിലേക്കും ആളിപ്പടരുകയായിരുന്നു .ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.