ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90 മുതൽ 100 കിലോമീറ്റർ വേഗതയിലായിരിക്കും കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിംഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊടുക. മുൻകരുതലായി ആന്ധ്ര തീര മേഖലയിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു. വിശഖപട്ടണത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് സർവീസുകൾ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.






