Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : ആകെ വരുമാനം 210 കോടി രൂപ

ശബരിമല : ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ : ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം.300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്.കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ചാകര...

ശബരി റെയില്‍ : സംസ്ഥാന സര്‍ക്കാര്‍ പകുതിച്ചെലവ് വഹിക്കും ; മുഖ്യമന്ത്രി

പത്തനംതിട്ട : ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത...
- Advertisment -

Most Popular

- Advertisement -