Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഡിവിഷനിൽ...

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: വിവിധ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികളെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

കണ്ണൂരിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കും. ട്രെയിനുകളുടെ ഭാഗിക റദ്ദാക്കൽ വിവരങ്ങൾ. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307)- ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും. ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082)- ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി. ട്രെയിൻ സർവീസുകളുടെ സമയനിയന്ത്രണം – പാതയിലെ അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും.

മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638)- ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും. തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312)- ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച്...

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ്, പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ...
- Advertisment -

Most Popular

- Advertisement -