തിരുവല്ല: ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി സബ് ഡിവിഷനും ചേർന്ന് 8 നു 10 മണി മുതൽ കവിയൂർ സബ് പോസ്റ്റ് ഓഫിസിൽ ആധാർ, അക്കൗണ്ട് സംയുക്ത തപാൽമേള നടത്തും. മേളയിൽ എല്ലാവിധ തപാൽ സേവനങ്ങളും ലഭ്യമാണ്. പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താനും അവസരമുണ്ട്.
15 വയസ്സിനു താഴെ ആധാർ എടുത്തിട്ടുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാനും പറ്റും. നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്താൻ പാസ്പോർട്ട്, പാൻ, റേഷൻ കാർഡ്, വോട്ടർ കാർഡ് തുടങ്ങിയ യഥാർഥ രേഖകളുമായി എത്തണം.






