തിരുവനന്തപുരം : ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിന് നേവി ഡേ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് രാഷ്ട്രപതി നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും. നാവികസേന മേധാവി ദിനേശ് കെ ത്രിപാഠിയും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങുകൾക്ക് ശേഷം ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനിൽ തങ്ങുന്ന രാഷ്‌ട്രപതി നാളെ രാവിലെ 9.45 ന് ഡൽഹിക്ക് മടങ്ങും.






