കൊച്ചി : സത്യം ജയിച്ചുവെന്നും യഥാർത്ഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്നും നടൻ ദിലീപ്. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്ന് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു .
കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത് .അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. തന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്, ദിലീപ് ആരോപിച്ചു. .






