കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ്റെ അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകനും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. ദിലീപിന്റെ അറസ്റ്റ് നടന്ന ദിവസം മുതൽ അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടെന്നാണ് സജി നന്ത്യാട്ട് വെളിപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം അന്ന് അമ്മ ടി.വിയിൽ ഇത് കാണുകയായിരുന്നു. രാത്രിയിൽ അവർ ഉറങ്ങാൻ കിടന്നു. രാവിലെ അനൂപ് പോയി.
പ്രിയ ചെന്ന് നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. തുടർന്ന് അന്വേഷിച്ച് നോക്കിയപ്പോൾ അമ്മ വീടിൻ്റെ ഗേറ്റിൽ പോയി നിൽക്കുകയാണ്. അമ്മയെന്താ ഇവിടെ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞു. അച്ഛൻ മരിച്ചുപോയതാണ്. ഈ ഷോക്കിൽ അവരുടെ ഓർമ നഷ്ടപ്പെട്ടു.
നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചപ്പോൾ പോലും അമ്മ അത് അറിഞ്ഞില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.






