കോട്ടയം : പ്രസിദ്ധമായ ദേവലോകം പെരുന്നാളിന് കൊടിയേറി. മലങ്കരസഭാ ആസ്ഥാനത്ത് ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഫാ വി എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 62ാം ഓർമ്മപ്പെരുന്നാൾ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധസ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എന്നിവ ജനുവരി 3 വരെ നടക്കും.
വിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച്ചപ്പെരുന്നാളായ നാളെ ( 26 വെള്ളി ) രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം. 7ന് വിശുദ്ധ കുർബാന ഫാ.യാക്കോബ് റമ്പാൻ ( മാനേജർ,ദേവലോകം അരമന ).
27-ന് ശിശുവധപ്പെരുന്നാൾ ദിനം രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാന റവ.ഡോ.എം.പി.ജോർജ്ജ് കോർ എപ്പിസ്ക്കോപ്പാ,
28-ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാന ഫാ.ഡോ.എം.ഒ ജോൺ ( മുൻ വൈദിക ട്രസ്റ്റി) .
29-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം. 7ന് വിശുദ്ധ കുർബാന ഫാ. സഖറിയാ തോമസ് ( ചീഫ് എഡിറ്റർ, മലങ്കരസഭാ മാസിക)
30-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം, 7ന് വിശുദ്ധ കുർബാന ഫാ. മാത്യു ഫിലിപ്പ്.
31-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം 7ന് വിശുദ്ധ കുർബാന ഫാ ഫിലിപ്പോസ് ഫിലിപ്പോസ്, വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം, 6.15ന് ഗാനശുശ്രൂഷ ( ദേവലോകം അരമന സണ്ടേസ്ക്കൂൾ ഗായകസംഘം), സുവിശേഷപ്രസംഗം റവ മത്തായി റമ്പാൻ.
ജനുവരി 1ന് രാവിലെ 6.15ന് പ്രഭാതനമസ്ക്കാരം, 7ന് വിശുദ്ധ കുർബാന ഫാ.ഡോ.ജോസി ജേക്കബ് ( പ്രിൻസിപ്പൽ നാഗ്പൂർ സെമിനാരി) വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം, 6.15ന് 6.15ന് ഗാനശുശ്രൂഷ തുടർന്ന് സുവിശേഷപ്രസംഗം പ്രൊഫ.ഡോ.തോമസ് കുരുവിള ( ബസേലിയസ് കോളജ് കോട്ടയം) .
2 -ന് രാവിലെ 7ന് വിശുദ്ധ കുർബാന ഫാ.തോമസ് ജോർജ്( കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി). വൈകീട്ട് 5ന് കുറിച്ചി വലിയ പള്ളിയിൽ നിന്നാരംഭിക്കുന്ന കാൽനട തീർത്ഥയാത്രികരെ കോടിമത പടിഞ്ഞാറേക്കര ഓഫീസ് അങ്കണത്തിൽ സ്വീകരിക്കും. 5.30ന് സന്ധ്യാനമസ്ക്കാരം മാർ ഏലിയ കത്തീഡ്രലിൽ. 6ന് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് സെൻട്രൽ ജംഗ്ഷനിൽ സ്വീകരണം.
6.15ന് സന്ധ്യാനമസ്ക്കാരം ദേവലോകം അരമനയിൽ. പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പോലീത്താമാരും കാർമ്മികത്വം വഹിക്കും. 7.15ന് പ്രസംഗം ഫാ.ഷാജൻ വർഗീസ് ( പ്രൊഫ.ഓർത്തഡോക്സ് വൈദിക സെമിനാരി കോട്ടയം). രാത്രി 8ന് തീർത്ഥാടകർക്ക് ദേവലോകം അരമനയിൽ സ്വീകരണം.തുടർന്ന് കബറിങ്കൽ സ്വീകരണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.
3-ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരാകുമെന്ന് ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ അറിയിച്ചു.






