ചെന്നൈ : വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. കൊലപാതകമടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തെങ്കാശിയിലെ വാഹന പരിശോധനയ്‌ക്കിടെയാണ് ബാലമുരുകനെ പിടികൂടിയത്. നവംബർ മൂന്നിന് വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. തെങ്കാശി കോടതി റിമാൻഡ് ചെയ്‌ത പ്രതിയെ വിയ്യൂർ പൊലീസിന് കൈമാറും.






