Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsഅടുത്ത അഞ്ചു...

അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട് ആണ്.

മെയ് 15 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലവർഷം മെയ്‌ 19 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റീൽസ് എടുക്കുന്നതിൽ തർക്കം:മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം:റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു.മാനവീയം വീഥിയിൽ പുലർച്ചെയുണ്ടായ സംഘർഷത്തിൽ ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്.ഇയാൾ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും...

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി.നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്.വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയ പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വിവരം...
- Advertisment -

Most Popular

- Advertisement -