Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiസലിം കുമാറിന്റെ...

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡല്‍ഹി: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

പ്രിയ നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പറവൂര്‍ ടൗണ്‍ഹാളില്‍ സിനിമാ-സാംസ്‌കാരിക രാഷ്‌ട്രീയമേഖലയിലെ നിരവധി പേര്‍ എത്തി. ജന്മനാടായ പറവൂരില്‍ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്‌ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി.

കനത്ത മഴ വകവയ്‌ക്കാതെ നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാര്‍ കടുത്ത പനിയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ  മരണം സംഭവിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...

ഏക മകന്റെ അകാലമരണം : ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി : ഏക മകന്റെ അകാല മരണം മൂലം മനോവിഷമത്തിൽ കഴിഞ്ഞ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. രാവിലെ വീടിന്റെ...
- Advertisment -

Most Popular

- Advertisement -