Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് അധിക...

ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്.

യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും.

ഇതിന് പുറമെ ബഡ്ജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും.

ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്‌സാപ്പ് നമ്പറിൽ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത ചൂട് : നേരിട്ടുള്ള വെയില്‍ കൊള്ളരുത് : ധാരാളം വെള്ളം കുടിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ...

തപാൽ വോട്ടിൽ കൃത്രിമം കാണിച്ചു : ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ്...
- Advertisment -

Most Popular

- Advertisement -