Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മേൽശാന്തി...

ശബരിമല മേൽശാന്തി അഭിമുഖം തിങ്കളാഴ്ച ചുരുക്കപ്പട്ടികയിൽ അഞ്ച് പേർ; മാനദണ്ഡത്തിൽ ഇളവില്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമായ അഭിമുഖം തിങ്കളാഴ്ച നടക്കും. ദേവസ്വം വിജിലൻസ് പരിശോധനയ്ക്കു ശേഷം ചുരുക്കപ്പട്ടികയിൽ അവശേഷിച്ച അഞ്ച് പേരിൽ നിന്നാകും അഭിമുഖത്തിലൂടെ അന്തിമ പട്ടിക തയ്യാറാക്കുക. നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് ഇത്തവണ 48 അപേക്ഷകളും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് 30 അപേക്ഷകളുമാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖപ്പെടുത്തിയ യോഗ്യതകൾ യഥാർഥമാണോയെന്ന് ഉറപ്പാക്കാൻ ദേവസ്വം വിജിലൻസ് ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ നേരിട്ട് പരിശോധന നടത്തി. ഇതോടെയാണ് ശബരിമല പട്ടിക അഞ്ച് പേരിലേക്കും മാളികപ്പുറം പട്ടിക മൂന്ന് പേരിലേക്കും ചുരുങ്ങിയത്. മാളികപ്പുറത്തേക്കുള്ള മൂന്ന് പേരും ശബരിമല പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായവർ ഉൾപ്പെടെ 47 അപേക്ഷകരാണ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിനെ സമീപിച്ചത്. ഇതിൽ 38 പേർ നേരിട്ട് ഹാജരായി തങ്ങളുടെ വാദങ്ങൾ ബോർഡിനു മുന്നിൽ അവതരിപ്പിച്ചു.

എന്നാൽ അപേക്ഷകരുടെ വാദങ്ങൾ കേട്ടശേഷവും വിജിലൻസ് റിപ്പോർട്ട് മറികടന്ന് അധികമായി ആരെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചത്. വിജിലൻസ് റിപ്പോർട്ട് മറികടന്ന് പുതിയ പേരുകൾ ഉൾപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.

പൊതു ക്ഷേത്രത്തിൽ പൂജാരിയായി കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയവും അതിൽ കുറഞ്ഞത് 10 വർഷം തുടർച്ചയായി മേൽശാന്തിയായി സേവനമനുഷ്ഠിച്ച പരിചയവുമാണ് പ്രധാന യോഗ്യതകളിൽ ഒന്ന്. 35 വയസ്സ് പൂർത്തിയായ മലയാള ബ്രാഹ്മണർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയെന്നും നേരത്തെ നിശ്ചയിച്ചിരുന്നു. ഇത്തവണ യോഗ്യതാ പരിശോധന കൂടുതൽ കർശനമാക്കിയതോടെയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചുരുക്കപ്പട്ടികയിലെ അംഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.

കഴിഞ്ഞ വർഷം ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള ചുരുക്കപ്പട്ടികയിൽ 14 പേരും മാളികപ്പുറത്ത് 13 പേരുമുണ്ടായിരുന്നു. ഇത്തവണ അത് യഥാക്രമം അഞ്ചും മൂന്നുമായി കുറഞ്ഞു.

മേൽശാന്തി തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുതാര്യമായി നടത്തുന്നതിനായി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും തുടർന്ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലും അദ്ദേഹത്തിന്റെ നിരീക്ഷണമുണ്ടാകും.

അഭിമുഖ നടപടികൾ മുഴുവൻ വീഡിയോയിൽ പകർത്താനും മാർക്ക് രേഖപ്പെടുത്താൻ ബോൾപോയിന്റ് പേന മാത്രം ഉപയോഗിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. മാർക്ക് ലിസ്റ്റിൽ നിരീക്ഷകന്റെ കൗണ്ടർസൈൻ വേണം. അഭിമുഖത്തിനുശേഷം നിരീക്ഷകനും ശബരിമല സ്പെഷ്യൽ കമ്മിഷണറും റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

മാർക്ക് ലിസ്റ്റ്, വീഡിയോ ദൃശ്യങ്ങൾ, ചുരുക്കപ്പട്ടിക എന്നിവ ഒക്ടോബർ 15നകം കോടതിയിൽ സമർപ്പിക്കണം.നറുക്കെടുപ്പിലൂടെ അന്തിമ തിരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തെ അഭിമുഖത്തിനുശേഷം നിശ്ചിത മാർക്ക് നേടുന്നവരുടെ അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുക. നിലവിലെ തീരുമാനം അനുസരിച്ച് നേരത്തെ അംഗീകരിച്ച അഞ്ച് പേരെ മാത്രമായിരിക്കും നറുക്കെടുപ്പിൽ പരിഗണിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് നടന്നെന്നു ആർഒസി റിപ്പോർട്ട്

ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്.വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആദായ...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -