Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടെണ്ണല്‍ കേന്ദ്രത്തിന്...

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടുവാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഫിൻ്റെ നാലാമത് ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു

. പത്തനംതിട്ട: സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ കാഫിൻ്റെ നാലാമത് ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ  ഉത്ഘാടനം നിർവഹിച്ചു. കലാരംഗത്ത് വലിയ കഴിവുകൾ ഒന്നും തന്നെ  ഉള്ള...

പ്രൊഫ.ജി രാജശേഖരൻ നായർ സ്മാരക പുരസ്കാരം കവിയൂർ ശിവ പ്രസാദിന് സമർപ്പിച്ചു

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം ചലച്ചിത്ര സംവിധായകൻ പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിച്ചു.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ...
- Advertisment -

Most Popular

- Advertisement -