തൃശ്ശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം .അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു .