അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഹോം ഗാർഡിന്റെ കാലിന് ഗുരുതര പരിക്ക്. അടൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് സതീഷ് ഉണ്ണിത്താനാണ് പരിക്ക്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം. പരിക്കേറ്റ സതീഷ് ഉണ്ണിത്താനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വെഞ്ഞാറും മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.