അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ
നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണു, കുളത്തിന്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്.
ക്ഷേത്രത്തിൽ നാളുകളായി ശുചീകരണം ചെയ്തു വന്നിരുന്നയാളാണ് വേണു. സ്വർണ്ണം
കെട്ടിയ നാല് ഇടമ്പിരി ശംഖാണ് ക്ഷേത്രത്തിനുള്ളതെന്നും ഇവ നാലും ക്ഷേത്രത്തിൽ സുരക്ഷിതമെന്നും ഭാരവാഹികൾ അറിയിച്ചു.
മുമ്പ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത്
വിവാദമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി