തിരുവല്ല : ഡബ്യൂ.സി.കെ റോയി തിരുവല്ലായ്ക്ക് ശ്രദ്ധേയമായ വികസന രൂപരേഖ നൽകിയ വ്യക്തിയാണന്നും, പുഷ്പമേളയുടെ സ്ഥാപകനും, പബ്ലിക് സ്റ്റേഡിയത്തിൻ്റെ ആരംഭത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിൻ്റെ വികസന കാഴ്ചപ്പാടായിരുന്നുവെന്നും അഡ്വ. മാത്യു ടി.തോമസ് പറഞ്ഞു.
അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡബ്യൂ.സി.കെ റോയി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.
മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ്, എസ്.ഡി വേണുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജുബി പീടിയേക്കൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.പി ഗോപാലകൃഷ്ണൻ, എം.സലീം, ബാബു കല്ലുങ്കൽ, നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, സൊസൈറ്റി വൈസ് പ്രസിഡൻ്റ് സെയിൻ ടി. വർഗീസ്, ജോയി ജോൺ, രേഷ്മ റ്റോജി ജോർജ്, നഗരസഭ കൗൺസിലന്മാരായ മാത്യൂസ് ചാലക്കുഴി, ശ്രീനിവാസൻ പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.