Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

തിരുവല്ല:  ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയിൽ കാവിൽ തെക്കേതിൽ വീട്ടിൽ അൻവർ ഹുസൈൻ ( 23 ) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പരുമല പള്ളി പെരുന്നാൾ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. കേസിലെ മറ്റ് പ്രതികൾ മുമ്പ് പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച  ഉച്ചയോടെ സി ഐ എസ് സജി കുമാർ, എ എസ് ഐ എസ് എസ് അനിൽകുമാർ, സിപിഒ മാരായ അഖിൽ,  മനോജ് എന്നിവർ അടങ്ങുന്ന സംഘം തിരുവല്ല നഗരത്തിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു.

വധശ്രമം അടക്കം ഇയാൾക്കെതിരെ പുളിക്കീഴ്, തിരുവല്ല, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃതമായി പമ്പയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമം : നാലുപേർ അറസ്റ്റിൽ

പത്തനംതിട്ട: പമ്പ  മൂലക്കയം കിഴക്കേകടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്താൻ ശ്രമിച്ച നാലുപേരെ പിടികൂടി. എരുമേലി തുലാപ്പള്ളി ഈട്ടിക്കൽ വീട്ടിൽ സന്ദീപ് സുധാകരൻ(33), എരുമേലി തുലാപ്പള്ളി പാറക്കൽ  ഗിരീഷ് കുമാർ (45), എരുമേലി ...

ലിക്വിഡ് ഓക്സിജൻ ചോർച്ച : ആക്‌സിയം ദൗത്യം മാറ്റിവെച്ചു

ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവെച്ചു.ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം .കഴിഞ്ഞ 3 തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന്...
- Advertisment -

Most Popular

- Advertisement -