Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലോക്‌സഭാ തെരഞ്ഞെടുപ്പ്:...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.

മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുള്‍പ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്റര്‍മാരുമാണുള്ളത്. ഭിന്നശേഷിക്കാര്‍ക്കും 85 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി ഫോറം-12 ഡി അപേക്ഷ ബി.എല്‍.ഒമാര്‍ മുഖേന വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി...

തിരുവല്ല പുഷ്പമേള ഇന്ന് ആരംഭിക്കും

തിരുവല്ല : ഹോർട്ടികൾച്ചർ ഡിവലപ്മെന്റ് സൊസൈറ്റിയുടെ തിരുവല്ല പുഷ്പമേള ഇന്ന് മുതൽ ഫെബ്രുവരി ഒമ്പത് വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കും.വൈകീട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.സൊസൈറ്റി പ്രസിഡന്റ് ഇ.എ....
- Advertisment -

Most Popular

- Advertisement -