Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതെരഞ്ഞെടുപ്പ് റാലിക്കിടെ...

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത് .സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രംപിന് സംരക്ഷണ വലയം തീർത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു.

ട്രംപ് സുരക്ഷിതനായിരിക്കുന്നുവെന്നും ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായും ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തു.അതേസമയം ,മരിച്ച ആക്രമി ആരാണെന്ന് ഏറക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്ന് കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായും റിപോർട്ടുണ്ട്.ആക്രമണത്തെ ലോക നേതാക്കൾ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം 20 മുതല്‍

ആറന്മുള :പാര്‍ത്ഥസാരഥി  ക്ഷേത്രോത്സവം 20ന് കൊടിയേറി 29ന് ആറാട്ടോടെ സമാപിക്കും. 15 മുതല്‍ 17 വരെ മുറജപാരംഭം.ഒന്നാം ഉത്സവ ദിനമായ 20ന് പകല്‍ 11നും 11.47നും മധ്യേ തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍...

വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണു: ആറംഗ കുടുംബം അപകട ഭീതിയിൽ

തിരുവല്ല : നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം അപകട ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ്  ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -