Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅയൽവാസിയുടെ കടയുടെ...

അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ആറന്മുള : അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ നൽകുന്നില്ലെന്നാരോപിച്ച് അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ഞായറാഴ്ച രാവിലെ മരിച്ചു. വല്ലന രാജാവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54) ആണ് കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

3 വർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം മനോവിഷമത്തിലായിരുന്നു രജനിയെന്ന് സമീപ വാസികൾ പറഞ്ഞു. ആ സമയത്താണ് അയൽവാസിയായ കുഞ്ഞുമോന്റെ ബന്ധു പെരിങ്ങാല സ്വദേശി സജീവ് എന്ന ആൾ രജനിയിൽ നിന്ന് 3 ലക്ഷം രൂപയും 35 പവൻ സ്വർണാഭരണങ്ങളും കടമായി വാങ്ങിയത്. അടുത്തിടെ രജനിക്ക്പ ക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

എഞ്ചിനീയറിങ് വിദ്യാർഥിയായ മകൻ ഈ സമയം പണം തിരികെ ചോദിച്ചിട്ട് നൽകിയില്ല. ബന്ധുകളിൽ നിന്നും പണം വാങ്ങിയാണ് മകൻ രജനിയുടെ ചികിത്സാ ചെലവ് നടത്തിയത്.സജീവിനെ നിരന്തരം സമീപിച്ച് പണവും സ്വർണാ ഭരണങ്ങളും ചോദിച്ചെങ്കിലും അവർ നൽകാൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു ഈ മനോവിഷമത്തിലാണ് രജനി ശനിയാഴ്ച ഉച്ചയ്ക്ക് കുഞ്ഞുമോന്റെ വീട്ടിലും കടയിലും എത്തി രജനി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഒടുവിൽ കത്ത് എഴുതി വച്ചശേഷം കടയുടെ മുൻപിൽ എത്തി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി വീണ്ടും വഷളായതോടെ അവിടെ നിന്ന് കളമശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ ലൈൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.ശാസ്താംകോട്ട സ്വദേശി പ്രദീപാണ് മരിച്ചത് .രാവിലെയായിരുന്നു സംഭവം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Kerala Lotteries Result 22-05-2026 Suvarna Keralam SK-53

1st Prize Rs.1,00,00,000/- RE 885786 (PATTAMBI) Consolation Prize Rs.5,000/- RA 885786 RB 885786 RC 885786 RD 885786 RF 885786 RG 885786 RH 885786 RJ 885786 RK 885786...
- Advertisment -

Most Popular

- Advertisement -