Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടലിൽ 225...

ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി റിപ്പോർട്ടുകൾ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി ഔദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിൽ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂര്‍ത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.3,100 പേരാണ് നിലവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴിയുന്നത്. 400-ലധികം വീടുകളുള്ള മുണ്ടക്കൈയിൽ 30 വീടുകൾ മാത്രമാണ് ഇന്നുള്ളത്.

മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇതുവരെ 72 മൃതദേഹങ്ങളാണ് കണ്ടെത്തിയത് .മേഖലയിൽ തിരച്ചിൽ തുടരുകയാണ് .ചൂരൽമലയിൽ സൈന്യം ബെയ്‌‌ലി പാലം നിർമാണംആരംഭിച്ചു.പാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്. പാലം നിർമിക്കുന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണര്‍കാട് പള്ളിയിൽ എട്ടുനോമ്പിന് തിങ്കളാഴ്ച്ച കൊടിയേറും

കോട്ടയം : മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു തിങ്കളാഴ്ച്ച കൊടിയേറും. രാവിലെ  6ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സന്ത്രയോസ് നിർവഹിക്കും. 8.30ന് താഴത്തെ പള്ളിയില്‍ ഡോ....

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും...
- Advertisment -

Most Popular

- Advertisement -