എറണാകുളം: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ കത്രിക്കുട്ടി (85) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.സംഭവത്തിൽ ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ഒരു വർഷമായി സുഖമില്ലാതെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. കത്രിക്കുട്ടിയെ ഭര്‍ത്താവ് ജോസഫ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. രാത്രിയിൽ കഴുത്തറുത്ത നിലയിൽ കത്രികുട്ടിയെ കണ്ട മക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.