കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.സംഭവത്തിൽ കാർ ഡ്രൈവർ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മദ്യലഹരിയിൽ ആണ് വാഹനമോടിച്ചത്.