Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് വിവാഹം...

മലപ്പുറത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു : സുഹൃത്ത് അവശനിലയില്‍

മലപ്പുറം : മലപ്പുറം തൃക്കലങ്ങോട് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ചു. ആമയൂര്‍ പുതിയത്ത് വീട്ടില്‍ പരേതനായ ഷേര്‍ഷ സിനിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്. ഷൈമയുടെ മരണ വിവരം അറിഞ്ഞതിനെ തുടർന്ന് അയൽവാസിയും സുഹൃത്തുമായ സജീർ (19) കൈ ഞെരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഷൈമ തൂങ്ങിമരിച്ചത്. വിവാഹത്തിൽ പെൺകുട്ടിക്ക് താല്പര്യമില്ലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല : ദൗത്യത്തിന് ഇനിയില്ലെന്ന് ഈശ്വർ മാൽപേ

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് പിന്മാറി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു.ഇനി ഷിരൂരിലേക്ക് ഇല്ലെന്നും മടങ്ങുകയാണെന്നും...

113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി 2 മുതൽ

പത്തനംതിട്ട : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 8 വരെ പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ...
- Advertisment -

Most Popular

- Advertisement -