കൊച്ചി : തൃപ്പൂണിത്തുറ വടക്കേക്കൊട്ട മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി . മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തി നിസാറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞില്ല. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാൽ വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. .ഗുരുതര പരിക്കേറ്റ നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .