Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ...

പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ സത്കാരം :  എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി

തിരുവനന്തപുരം : പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് ഡ്യൂട്ടിയുടെ ഭാഗമായി ബാറിലെത്തിയപ്പോൾ മദ്യസത്കാരത്തില്‍ പങ്കെടുത്തത്. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.

2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ചതായി ബാറുടമയും സ്ഥിരീകരിച്ചു. ബാർ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള :  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിലേക്ക് അന്വേഷണം

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചനയില്‍  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനയിലേക്ക് പോലീസ്. ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം...

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...
- Advertisment -

Most Popular

- Advertisement -