കോട്ടയം : വിവാഹത്തലേന്ന് രാത്രി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ(21) ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി പത്തിനായിരുന്നു അപകടം.എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ വച്ച് ജിജോയുടെ വിവാഹം നടക്കാനിരുന്നതാണ്.