പന്തളം: എം സി റോഡിൽ പന്തളം മണികണ്ഠനാൽത്തറ കവലയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.
പൂഴിക്കാട് ചാരുനിൽക്കുന്നതിൽ ഹരികുമാറിന്റെയും മണിയുടെയും മകൻ എച്ച്. വിഷ്ണു(ഉണ്ണി-34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടയ്ക്കാട് ഉളമയിൽ ശരത്തിന്(35) നിസ്സാര പരുക്കേറ്റു. വ്യാഴം രാത്രി പത്തോടെയാണ് അപകടം. കുളനടയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തുമടങ്ങുകയായിരുന്നു ഇരുവരും.
ചെങ്ങന്നൂർ ഭാഗത്ത് നിന്നു തിരുവനന്തപുരത്തക്ക് വന്ന ബസ് സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. കെട്ടിടനിർമാണത്തൊഴിലാളിയായിരു