Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.ഡിസംബര്‍ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ‍ട് എന്നീ ജില്ലകളിൽ ഡിസംബർ 11 നും വോട്ടെടുപ്പ് നടക്കും.

നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം.സൂക്ഷ്മപരിശോധന നവംബർ 22ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി...

ആചാരങ്ങളില്‍ ഇടപെടാന്‍ അവിശ്വാസികള്‍ക്ക് അധികാരം ഇല്ല ; ജസ്റ്റിസ് നാഗരത്‌ന

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന.മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ലെന്നും, വിശ്വാസമില്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -