Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി കമ്പി...

വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട : പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്. അടൂർ തുവയൂർ സൗത്ത് സ്വദേശി റോയി (43) ക്ക് ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓമല്ലൂർ ഗവ. എച്ച് എസ് എസിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.

തെങ്ങിൻ്റെ ഓല വീണ് വൈദ്യുത ലൈൻ പൊട്ടി റോഡിലേക്ക് വീഴുമ്പോഴാണ് യാത്രികൻ്റെ കഴുത്തിൽ കുടുങ്ങിയത്. ഈ ഭാഗത്ത് അറ്റകുറ്റപ്പണികൾക്ക് ലൈൻ ഓഫ് ചെയ്തിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കഴുത്തിന് പരുക്കേറ്റ് റോഡിൽ വീണ റോയിയെ നാട്ടുകാർ ചേർന്ന്  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി പ്രിയയങ്കാ ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര.അമേഠിയിൽ നിന്നുൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.ഒരു വാർത്ത ഏജൻസിക്ക്...

വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://https://agnipathvayu.cdac.in സൈറ്റിലൂടെ...
- Advertisment -

Most Popular

- Advertisement -