മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി.പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം.കാട് വെട്ടാന്‍ ബൈക്കിൽ പോവുകയായിരുന്ന പ്രവീണിനെയും സുഹൃത്തിനെയും തടഞ്ഞുനിർത്തിയ പ്രതി സുഹൃത്തിന്റെ കയ്യിലിരുന്ന യന്ത്രം വാങ്ങി പ്രവീണിന്റെ കഴുത്തില്‍വെച്ച് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .






