പത്തനംതിട്ട : കഴിഞ്ഞ നാല് വർഷമായി നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന അബാൻ മേൽപ്പാലം പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്തെ നിരവധി വ്യാപാരികളുടെ ജീവിതം മാറ്റിമറിച്ചു. പാലം പണി ആരംഭിച്ചതോടെ വ്യാപാരസ്ഥാപനങ്ങളിൽ ആരും കയറാതാവുകയും വാടക, ലൈസൻസ് അടക്കമുളള ചെലവുകളിൽ യാതൊരു കുറവും ഉണ്ടാകാതിരിക്കുകയും ചെയ്തതോടെ പല വ്യാപാരികളും കടം കയറി ആത്മഹത്യയുടെ വക്കിലായി.
കടം കൊണ്ട് നാട്ടിൽ നിൽക്കാനാകാതെ വർഷങ്ങളായി ഇവിടെ വ്യാപാരം നടത്തിവന്നിരുന്ന രണ്ട് വ്യാപാരികൾ ജോലി തേടി വിദേശത്തേക്ക് പോവുകയും ചെയ്തിട്ടുണ്ട്. അബാൻ മേൽപ്പാലത്തിൻ്റെ ആവശ്യകതയെച്ചൊല്ലിത്തന്നെ രണ്ട് പക്ഷം സജീവമാണെങ്കിലും തുടങ്ങിയ സ്ഥിതിക്ക് എത്രയും വേഗം മേൽപാലം പണിയും അപ്രോച്ച് റോഡും പൂർത്തിയാക്കി നഗരത്തിൻ്റെ ഹൃദയഭാഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അബാൻ മേൽപ്പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്
സംയുക്ത വ്യാപാരി സമിതി സെക്രട്ടറി ഷാജി സുറൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബു നവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് അഹമ്മദ്, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹിം മാക്കർ, അബ്ദുൾ ഷുക്കൂർ, ഷാജി, എം എച്ച് ഉല്ലാസ്, ഡോ. ഇന്ദു, ജിഷ ഷാഹിദ, അഷറഫ്, സന്തോഷ്കുമാർ, നിയാസ് കൊന്നമൂട് തുടങ്ങിയവർ നേതൃത്വം നൽകി.