തിരുവനന്തപുരം : ശാഖാകുമാരി കൊലക്കേസിൽ പ്രതി അതിയന്നൂർ അരുൺ നിവാസിൽ അരുണിന് (32) ജീവപര്യന്തം തടവ് ശിക്ഷ .നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 24 വയസ്സ് കൂടുതലുള്ള ശാഖാകുമാരി(52)യെ അരുൺ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് .
2020 ഡിസംബർ 26നു പുലർച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. ഇലക്ട്രിഷ്യനായ അരുൺ 2020 ഒക്ടോബർ 29നാണ് ശാഖാ കുമാരിയെ വിവാഹം കഴിച്ചത് .ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച ശേഷം ശാഖാ കുമാരിയെ ശ്വാസം മുട്ടിച്ചു ബോധം കെടുത്തി ശരീരത്തിൽ വൈദ്യുതി കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു.