Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ബാലയ്ക്ക്...

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താനോ അവരെ ബന്ധപ്പടുവാനോ പാടില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.  ഇന്ന് രാവിലെയാണ് കടവന്ത്ര പൊലീസ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ബാലയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീര്‍ഥാടനം നാടാകെ ചാറ്റ്‌ബോട്ട് വിവരങ്ങളിലേക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള 'വഴി' ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള 'പ്രവേശനവാതില്‍' തുറക്കുന്നത്. ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം...

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം (കിഴക്കുംഭാഗം) ജനുവരി 31,  ഫെബ്രുവരി 1 തീയതികളിൽ നടക്കും. ജനുവരി 31 ന് വൈകിട്ട് 6 -ന് കാവടി ഘോഷയാത്ര, 11-ന് കാവടി വിളക്ക്,...
- Advertisment -

Most Popular

- Advertisement -