കണ്ണൂർ : കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിനെ സ്റ്റേജിലെത്തി നായ കടിച്ചു. കണ്ടക്കൈപ്പറമ്പിലെ നാടകപ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന് കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് രാധാകൃഷ്ണൻ ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ചത്.കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ വേദിയുടെ പിന്നിൽനിന്ന് കയറിവന്ന നായ വലതുകാലിനു പിന്നിൽ കടിക്കുകയായിരുന്നു .രാധാകൃഷ്ണൻ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.