Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsഅഫാൻ കഴുത്തിൽ...

അഫാൻ കഴുത്തിൽ ഷോൾ മുറുക്കി ; 25 ലക്ഷം രൂപയുടെ കടമുണ്ട് ; അഫാന്റെ ഉമ്മ

തിരുവനന്തപുരം : ഇളയമകന്റെ ജീവനെടുത്ത അഫാനെ ഇനി കാണാൻ താത്പര്യമില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ ഷെമീന.സംഭവ ദിവസം രാവിലെ ഇളയ മകനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം സോഫയിൽ വന്നിരുന്നു. അപ്പോൾ ”ഉമ്മ ക്ഷമിക്കണം” എന്നുപറഞ്ഞ് അഫാൻ പിറകിലൂടെ വരികയും ഷോൾ കൊണ്ട് കഴുത്തുമുറുക്കുകയും ചെയ്തു. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പിന്നെ പറഞ്ഞു.പിന്നെയൊന്നും ഓർമയില്ലെന്നും ഷെമീന പറയുന്നു.

25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.ഭര്‍ത്താവിന്റെ ഗള്‍ഫിലെ കച്ചവടം തകര്‍ന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്.സംഭവത്തിന്റെ തലേന്ന് രാത്രി കൂടി പണം ആവശ്യപ്പെട്ട് കടക്കാർ വിളിച്ചിരുന്നു.പണത്തിനായി കുഞ്ഞമ്മയുടെ വീട്ടിൽ അഫാനുമൊത്ത് പോയെങ്കിലും പണം ലഭിച്ചില്ല.ഇത്രയും ക്രൂരത കാണിച്ച മകനെ ഇനി കാണാൻ താത്പര്യമില്ലെന്ന് അഫാന്റെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകന്‍ വീട് കത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകന്‍ വീട് കത്തിച്ചു. രാവിലെയായിരുന്നു സംഭവം. വെഞ്ഞാറമൂട് പ്ലാക്കീഴ് കുന്നു മുകളില്‍ ബിനു (42) ആണ് മദ്യലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്. അമ്മ വീടിനു...

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -