Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ...

വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകന്‍ വീട് കത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകന്‍ വീട് കത്തിച്ചു. രാവിലെയായിരുന്നു സംഭവം. വെഞ്ഞാറമൂട് പ്ലാക്കീഴ് കുന്നു മുകളില്‍ ബിനു (42) ആണ് മദ്യലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി.നാട്ടുകാരെത്തി തീ അണച്ചു.വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.

രണ്ടുദിവസം മുൻപേ ഇയാൾ അമ്മയുടെ തലയില്‍ക്കൂടി ചൂടുവെള്ളം എടുത്തൊഴിച്ചിരുന്നു. മദ്യപിച്ചു കഴിഞ്ഞാൽ പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ട് . ഇയാൾക്കെതിരെ നേരത്തേ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നിരവധി പരാതി നൽകിയിട്ടുണ്ട്. ഇയാൾ ജയിലിലും കിടന്നിട്ടുണ്ട്.

വെഞ്ഞാറമൂട് പോലീസിന്റെ സഹായത്തോടെ ബിനുവിനെ ലഹരിവിമോചന ചികിത്സയ്ക്കായി പേരൂര്‍ക്കടയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍-  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ...

ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ ആക്രമിച്ചു : യുവാവ് പിടിയിൽ

കണ്ണൂർ : ടിക്കറ്റെടുക്കാൻ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ ആക്രമിച്ചു.പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് കണ്ടക്ടർ വി.വി.രാഘവനെ ആക്രമിച്ചത് . മർദ്ദനത്തിൽ...
- Advertisment -

Most Popular

- Advertisement -