കാേന്നി : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷക്കാലം കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി പ്രതിമാസ പ്രഭാഷണ പരമ്പര കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കരാ സർവകലാശാല മുൻ പ്രോ.വൈസ് ചാൻസലറുമായ ഡോ.കെ.എസ്.രവികുമാർ പ്രഭാഷണം നടത്തി. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ കോന്നി ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു.
തുടർന്ന് ശാസ്‌താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച നാടൻപാട്ടും ആസ്വാദകർക്ക് നവ്യാനുഭവമായി. ചടങ്ങിൽ സലിൽ വയലാത്തല, എൻ.എസ് മുരളീമോഹൻ എന്നിവർക്ക് ആകാശവാണിയുടെ ഉപഹാരം നൽകി ആദരിച്ചു.
ആകാശവാണി അസി. ഡയറക്‌ടർ ശ്രീകുമാർ മുഖത്തല, പ്രോഗ്രാം മേധാവി വി. ശിവകുമാർ, കോന്നി ഗവ.ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ജി. സന്തോഷ്, കോന്നി പബ്ലിക് ലൈബ്രറി സെക്രട്ടറി എൻ.എസ്. മുരളീമോഹൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. അനിൽകുമാർ, ജി.രാമകൃഷ്ണ പിള്ള, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.